Pages

Popular Posts

Monday, October 25, 2010

പറയാന്‍ മറന്ന പ്രണയം.......

മഴ വരുന്നതും നോക്കി നിന്നു ഞാന്‍
നിന്‍ ഓരം ചേര്‍ന്നു നടക്കുവാന്‍...
കുടയും ചൂടി നാം നട നടന്നുപോയ്‌
കാലഭേദങ്ങള്‍ എത്രയോ...


നിന്‍ കരം കവര്‍ന്നു ഞാന്‍ എത്ര..
ദൂരം നിന്‍ കൂടെ വന്നുവോ...
എന്‍ മനം നിറയേ പ്രണയ വര്‍ണ്ണങ്ങള്‍
പൂത്തുലഞ്ഞ കണിക്കൊന്നയായ്...


കാലമെത്ര നാം കൂടിയെന്നു നാം
പ്രണയ മുന്തിരി നുകരുവാന്‍...
മടി മടിച്ചു ഞാന്‍ ഇടറി നിന്നു ഞാന്‍
പ്രണയമാണെന്നു ചൊല്ലുവാന്‍...


പ്രഹരമാകുമോ എന്നയീഭയം
പ്രകടമാക്കുവാന്‍ തടസ്സമായ്...
പ്രതിദിനം പലതും കടന്നു പോയ്
ഒടുവില്‍ നീയും പറന്നു പോയ്.......

No comments:

Post a Comment