Pages

Popular Posts

Monday, October 25, 2010

ഇന്നലെകള്‍.............

ബാല്യം,കൌമാരം,
എല്ലാം ഓര്‍മ്മകള്‍ പെയ്യുന്ന
ഇന്നലെകളാണ് .
കളങ്കങ്ങളില്ലാത്ത ബാല്യം
കൈകളെ പിടിച്ചു
നടക്കുവാന്‍ പഠിച്ച ബാല്യം
കഥകള്‍ കേട്ടു ഉറങ്ങിയ ഓര്‍മ്മകള്‍
സ്നേഹ ചുംബനങ്ങളും, കളികൊഞ്ചലുകളും
പിടിവാശികളും
കളിവീടും കളി വാക്കുകളും
എല്ലാം ഇന്നലെകളിലെ ഓര്‍മ്മകള്‍
നിറങ്ങള്‍ നിറഞ്ഞ കൌമാരം.
സ്വപ്നം കാണുവാന്‍ പഠിച്ച കൌമാരം
സ്വപ്‌നങ്ങള്‍ നെയ്തു
വസന്തങ്ങള്‍ തേടിയലഞ്ഞു .
പ്രണയിക്കുവാന്‍ മോഹിച്ച്‌
നാട്ടിലെ ഇടവഴികളില്‍ കാത്തു നിന്നതും,
ഒടുവില്‍ അരികില്‍ വന്നു ചേര്‍ന്ന് നിന്ന്
ഒരു പാട് സ്വപ്‌നങ്ങള്‍ ബാക്കിയാക്കി
മിഴിനീര്‍ പൊഴിച്ച് യാത്ര പറഞ്ഞകന്ന
പ്രണയിനിയും, പ്രണയവും.
വിസ്മയങ്ങള്‍ തീര്‍ത്തു ,
ഇലകള്‍ പൊഴിച്ച് കടന്നു പോയ കലാലയവും,
പാഴാക്കിയ ദിനങ്ങളും,
എന്നും കരുത്തായി കൂടെ നിന്ന സുഹൃത്തുക്കളും
അനുഭവങ്ങളില്‍ ഒരു പാട് പാഠങ്ങളും,
നഷ്ടങ്ങളെ ഓര്‍ത്തു
ഉറങ്ങാതെ കിടന്ന രാത്രികളും ,
നിലാവിനെ നോക്കി
കരഞ്ഞ പുലര്‍കാലങ്ങളും,
എല്ലാം ഇന്നലെകളാണ് .
ഒടുവില്‍ യാഥാര്‍ത്യങ്ങളെ
ഏറ്റു വാങ്ങി യൌവ്വനത്തിന്റെ
ദിനരാത്രങ്ങളില്‍,
ഇന്നലെകളിലെ ഓര്‍മ്മകള്‍
നെടു വീര്‍പ്പുകളായി അവശേഷിക്കുന്നു .

No comments:

Post a Comment