Pages

Popular Posts

Monday, October 25, 2010

എന്താണ് പ്രണയം ?

സ്നേഹമാണോ പ്രണയം? കൂട്ടുകാരനോട് സ്നേഹമുണ്ട് . അത് പ്രണയമല്ല .പിന്നെ എന്താണ് പ്രണയം ?
എന്തായാലും പ്രണയം ദിവ്യമാണ് . പ്രണയം തോന്നുന്നത് എപ്പോള്‍ ആണ് . സൂര്യന്‍ ഉദിക്കുന്നത് എപ്പോള്‍ ആണെന്ന് പറയാം . പക്ഷെ പ്രണയം തോന്നുന്നത് ആരോടാണ് , എപ്പോഴാണ് എന്ന് എങ്ങനെ പറയാനാകും ? ചിലപ്പോള്‍ ആദ്യ ദര്‍ശനത്തില്‍ പ്രണയം തോന്നാം . എന്നും കൂടെയുള്ളവരോട് ചിലപ്പോള്‍ പ്രണയം തോന്നാം . ഈ പ്രപഞ്ചത്തെ നിലനിര്‍ത്തുന്നത് പ്രണയമ ല്ലേ?
മനസ്സിന്റെ താളുകളില്‍ എഴുതി വെച്ച ഒത്തിരി കാര്യങ്ങള്‍ അവളുടെ മുമ്പില്‍ മൌന ബിംബങ്ങള്‍ ആകുന്നു . പിരിയുമ്പോള്‍ അത് മഹാ കാവ്യങ്ങളായി അത് മനസ്സില്‍ പടരുന്നു.അവള്‍ക്കു പകരാന്‍ , മലയാളത്തിലെ ഒരു മഹാനായ കഥാകാരന്‍ നല്കിയിട്ടു പോയ ഒരു മനോഹര വാക്യം ഞാന്‍ നിങ്ങള്ക്ക് നല്‍കുന്നു . കാത്തിരിക്കുക ......! വരും ദിവസങ്ങളില്‍ എന്റെ പേജില്‍ വായിക്കാം .

No comments:

Post a Comment